Sunday, November 24, 2013

എണ്ണ...

അമ്മയുടെ മൂക്ക് ദേഷ്യംകൊണ്ട് വിറക്കുന്നുണ്ട്‌ ...വലതുകയ്യിൽ നീട്ടിപിടിച്ചി രികൂന്ന പുളിവർ .ഇളകുന്നു !
''നീ രാത്രി എത്തുമല്ലോ ...  ഇന്നു ഞാൻ ഞാൻ നിന്റെ പുറം പൊളിക്കും   ..നീഎത്രനേരം നീ ഇങ്ങനെ ഓടും ..
അമ്മയെ സ്നേഹമില്ലാത്ത മക്കള എവിടാഡാ  നന്നയിട്ടുള്ളത്??? .. തള്ള ചോല്ല വാവാൽ തല കിഴ്ഴ്ക്കനം  തൂട് ..! കേട്ടിട്ടില്ലേ ?"

രാവിലെ സ്കൂളിൽ ഇട്ടു പോയ നീല നിക്കറും വെള്ള ഷർട്ടും  ഇപ്പോൾ കറുത്ത നിറമാണ്‌! ..വരുന്ന വഴികളിലെ എല്ലാ ചെളിക്കുഴികളിലും എന്റെ വിയർപ്പിറ്റിട്ടുണ്ട് ..
സന്ദ്യയവുന്നു ..വീട്ടില്കേറണം ..നനഞ്ഞ കുഴഞ്ഞ  നിക്കറിന്റെ രണ്ടു കാലും പിഴിഞ്ഞു ..ചെളിവെള്ളം കാലിലൂടെ ഒലിച്ചിറങ്ങി ..തണുത്തു വെറക്കാൻ തുടങിയിരികൂന്നു ..കയ്യിൽ ഉണ്ടായിരുന്ന ഉണങ്ങിയ കപ്പത്ത ണ്ടുകൊണ്ട് കാട്ടുചെടിയുടെ തലമണ്ട അറുത്ത്കൊണ്ട് പിന്നെയും ഞാൻ ഏറനേരം  നിന്നൂ ..

അരമണിക്കൂര് കഴിഞിരിക്കുന്നു ..ഇപ്പോൾ ശകരതിന്റെയും പിറുപിറുക്കൽ ഇല്ല ..

പമ്മിചെന്നു തെക്കാലയിൽനിന്ന് തോര്തുമുണ്ട്   വലിച്ചുരി .. ദെ പിന്നെയും നാശം ..അയയിൽ  ഉണങ്ങാൻ ഇട്ടിരുന്ന കുറേ തുണികൾ തുള്ളിച്ചാടി നിലം പൊത്തി  എന്നെ നോക്കി കൊക്കിറി കുത്തുന്നു ..

നീയൊന്നും ഇപ്പോൾ എന്റെ ഇരകളല്ല ...
ഭുമിയെ നോവിക്കാതെ ഞാൻ പിന്നംബുറത്തെ കുളിമുറിയെ തൊട്ടുണർത്തി .. പക്ഷെ   വാതിൽ വിജാഗിരി വിളിച്ചുപറഞ്ഞു   ..''അതെ ...അവൻ ഇവിടെകേറിയിട്ടുണ്ട് '
നിക്കർ ഊരി ബക്കറ്റിൽ ഇട്ടു ,കുപ്പായം  താഴെ പറകുഴിയുടെ കരയിൽത്തന്നെ ...
അതെ ഇതുതന്നെ ശരണം ..
അടി ഉറപ്പാണു എങ്കിലും ...ചില്ല് കുപ്പിയിൽ വെച്ചിരുന്ന വെളിച്ചെണ്ണ എടുത്തു മുഖത്തുതേച്ചു ..
അമ്മ നോക്കുന്നുണ്ട് ..നീറുന്ന കണ്ണ് വീണ്ടു അടച്ചുപിടിച്ചു മുഖം മുഴുവൻ  എണ്ണ തേച്ചു ..

ഇപ്പോൾ അടിവീഴും ..വല്തുചന്ദി തുടിച്ചു ..
ഒരു നിമിഷം .....
..........എന്റെ രണ്ടു കയ്യും കൂട്ടി അമ്മ മാറോടു ചേർത്തു ...
എന്ത് പറഞ്ഞാലും മോന് അമ്മോട് സ്നേഹമുണ്ട് .. അമ്മയുടെ കണ്ണ് നിറഞ്ഞു ..
എന്റെ മനസ്സില് ചിരിയുനർന്നു ..സംഗതി ഫലിചിരികൂന്നു ..
സ്ഥിരം കുളിപ്പിക്കുമ്പോൾ  കേട്ടിരുന്ന മാമൊഴി 
" അമ്മയെ സ്നേഹമുള്ള മക്കൾ മുഖത്ത്‌  നിറയെ എണ്ണ തേയ്ക്കും  "....
കണ്‍ കോണിലെവിടെയോ ഒരുതരി സ്നേഹ ബാഷ്പം നനയുംബോളും ഞാൻ ഉറപ്പിച്ചു അടുത്ത തവണ മറ്റ്എന്തങി ലും  തന്ത്രം പരീഷിക്ക്ണം ..

ഇന്ന് , അമ്മയുടെ ആം  ഓർമ്മ ദിനമാണ് !
"ഞാൻ മുഖം മുഴുവൻ എണ്ണ തേച്ചു കാത്തു നിൽക്കയാണ്‌  അമ്മെ" .......... ആ പുണരിലിനയ്...അതിനായി  വേണ്ടി മാത്രം .....

Sunday, September 11, 2011

ചൂട്

ശരീരത്തിന് നല്ല ചൂട് ... 'സൂര്യന്റെ അപഹാരമാണ് ദശകാലമാനുസരിച്ചു  മാറിക്കോളും " ജോല്സ്യരുടെ ഉത്തരം എന്നെ സമാധാനിപ്പിച്ചില്ല .. രക്തത്തിലെ  ധാധുക്കളുടെ സ്വഭാവമാണ് .. പാലുല്പന്നങ്ങൾ ധാരാളം കഴികൂ..ഡോക്ടരുടെ കുറിപ്പടി ഓടയിലേക്കു എറിഞ്ഞു നേരെ വീട്ടിലേക്കു നടന്നു   ...

." ഉണ്ണി വെറുതെ ആലോചിച്ചു വല്ല  അസുഖവും വരുത്തേണ്ട .. നിന്റെ അച്ഛനും ശരീരത്തിന് ഇതേ ചൂടായിരുന്നു ..